പത്തനംതിട്ട : ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീപ്പിൽ പ്രസവിച്ചു. അമ്മയേയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനി 20 വയസുള്ള യുവതിയെ പ്രസവത്തിനായി തിങ്കളാഴ്ച കോന്നി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ, ഇന്ന് വേദന കലശലായതിനെ തുടർന്ന് ജീപ്പിൽ കോന്നി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ദുർഘടമായ അച്ചൻകോവിൽ – കല്ലേലി റോഡിലെ വന മദ്ധ്യത്തിൽ മണ്ണാപ്പാറ എന്ന സ്ഥലത്ത് വച്ച് യുവതി പ്രസവിച്ചു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജിത, എംബിബി എസ് വിദ്യാർത്ഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയുമായിരു
അതേ സമയം ഗതാഗത യോഗ്യമല്ലാത്ത ദുർഘടമായ അച്ചൻകോവിൽ കല്ലേലി റോഡിലൂടെയുള്ള യാത്രയാണ് ആശുപത്രിയിലെത്തും മുൻപ് യുവതി പ്രസവിക്കാനിടയാക്കിയത് എന്നാണ് ആരോപണം.