കോഴിക്കോട് : പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി.ചൊവ്വാഴ്ച രാത്രി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി നിന്നതാണെന്നാണ് വിഷ്ണുവിന്റെ മൊഴി .
ഡിസംബർ 17-ന് പുലർച്ചെ മുതലാണ് പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന വിഷ്ണുവിനെ കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് അറിയിച്ചെങ്കിലും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതിനൽകിയത്.