Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചി ഡാമിൽ...

പീച്ചി ഡാമിൽ വീണ ഒരു വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കാൽവഴുതി വീണ ഒരു വിദ്യാർഥിനി മരിച്ചു.പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. തൃശൂർ സെന്റ് ക്ലെയേഴ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്കു 2.30ന് അപകടമുണ്ടായത്. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് കൂട്ടുകാരിയുടെ വീട്ടിലെത്തിയ പെൺകുട്ടികൾ റിസർവോയർ കാണാൻ പോയതായിരുന്നു. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ

തായ്പേയ് :തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്താണ് 80ലധികം ഭൂകമ്പങ്ങൾ ഉണ്ടായത്.ഇതിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ചുവരുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം മുട്ടമ്പലം ​ഗവ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം...
- Advertisment -

Most Popular

- Advertisement -