Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsറെക്കോര്‍ഡ് വേഗത്തില്‍...

റെക്കോര്‍ഡ് വേഗത്തില്‍ ചാലക്കയം-പമ്പ റോഡ് നവീകരണം

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന പാതയില്‍ 14.14 കോടി രൂപയുടെ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിർമ്മാണം പൂര്‍ത്തിയായി. ഒമ്പത് മാസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഒരു മാസം കൊണ്ടാണ് തീർത്തത് .

4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം നിര്‍മാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തിയാണ് അതിവേഗത്തില്‍ പൂര്‍ത്തിയായത് .റോഡിന്റെ ഉപരിതലം കൂടുതല്‍ മികവുറ്റതും ഈടുനില്‍ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബി.എം. പാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബി.സി. പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിങ് നടത്തിയത്. അതിന്റെ അടിയില്‍20 മുതല്‍ 30 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.

ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് സൈഡിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വള്ളംകളി: അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി...

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ചിലയിടങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി...
- Advertisment -

Most Popular

- Advertisement -