Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമകരജ്യോതി ദർശനം...

മകരജ്യോതി ദർശനം ; ഭക്തർ മാർഗനിർദേശങ്ങൾ ശ്രദ്ധിക്കണം : പോലീസ്

ശബരിമല : മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു.

വെർച്വൽ ക്യൂ ബുക്കിംഗ്/സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13, 14 തീയതികളിൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാവിലെ 10 മണിവരെ മാത്രമേ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളൂ. ഉച്ചക്ക് 12 മണിവരെ മാത്രമേ പമ്പയിൽനിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ). പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകുന്നേരം 5.30 മണിക്കുശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

ഭക്തരെ സ്റ്റൗ, വലിയ പാത്രങ്ങൾ ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. മരത്തിന്റെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്നോ, വാട്ടർ ടാങ്കുകളുടെ ഉയരെ കയറിനിന്നോ മകരജ്യോതി ദർശനം അനുവദിക്കില്ല.

ദേവസ്വം അനുവദിക്കുന്ന സ്‌പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്ത് ദീപാരാധന സമയത്ത് നിൽക്കാൻ അനുവദിക്കുകയുള്ളൂ. പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക കുടിലുകൾ, പർണ്ണശാലകൾ എന്നിവ കെട്ടാൻ അനുവദിക്കില്ല. യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താൻ ഭക്തരെ അനുവദിക്കില്ല.

ഭക്തർ കെ.എസ്.ആർ.ടി.സി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറണം. മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്.വാട്ടർ ടാങ്കുകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ എന്നിവയിൽ കയറി നിൽക്കരുത്. അവരവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ, വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഭക്തർ വന്ന വാഹനനമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമിമാരുടെ ഫോൺനമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം. മടങ്ങിപോകുന്ന സ്വാമിമാർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാൻ ശ്രദ്ധിക്കണം. സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13)  ആരംഭിക്കും. രാവിലെ 11ന്  ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ...

തിരുവനന്തപുരത്ത് ഓട്ടോയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിൽ...
- Advertisment -

Most Popular

- Advertisement -