Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് : പരാതികളില്ലാതെ കേസെടുക്കുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ പരാതികളില്ലാതെ കേസെടുത്തത് വിചിത്രമാണെന്ന് സുപ്രീം കോടതി.പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകൾ പരിഗണിക്കവെയാണ് കോടതി പരാമർശം.കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.

കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നും വ്യക്തമാക്കി. ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിൽ ,നടി മാലാ പാർവതി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബ സംഗമം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം 386 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ അംഗവും താലൂക് യൂണിയൻ പ്രസിഡന്റും ആയ ആർ മോഹൻകുമാർ ഉദ്ഘാടനം...

വിവാഹിതയായ ഗര്‍ഭിണിയ്ക്ക്‌  ഗര്‍ഭം അലസിപ്പിക്കാൻ  കോടതി അനുമതി നല്‍കി

തിരുവല്ല: വിവാഹിതയായ ഗര്‍ഭിണിയ്ക്ക്‌ 27 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാൻ  കേരളാ ഹൈക്കോടതി അനുമതി നല്‍കി. തിരുവല്ലാ സ്വദേശിനിയായ 19കാരിയ്ക്കാണ്‌ ഇപ്രകാരം അനുവാദം നല്‍കിയത്‌. 2023 മെയ്‌ 20 നാണ്‌ പെൺകുട്ടി വിവാഹിതയായത്‌....
- Advertisment -

Most Popular

- Advertisement -