Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഗുണനിലവാരമുള്ള ചികിത്സ...

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ നയം- മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
  
ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യം. അടൂർ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി രൂപയുടെ വികസനം നടക്കുന്നു. 2024 -2025 സാമ്പത്തിക വർഷം കൊടുമൺ, ഒറ്റത്തേക്ക്, ഐക്കാട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട മെഡിക്കൽ കൊളജടക്കം വികസന പാതയിലാണ്. അടൂരിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിക്ക് എട്ട് കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. 

ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിനെ കൂടി അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനാകെ മാതൃകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക രംഗം, വ്യാവസായിക – സാമൂഹിക മേഖലയിലടക്കം വൻ കുതിച്ചുചാട്ടമാണ് നടക്കുന്നത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,  ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് വൻ ലഹരി വേട്ട ; 1.5കിലോ എംഡിഎംഎ പിടി കൂടി

മലപ്പുറം : മലപ്പുറത്ത് വൻ ലഹരി വേട്ട.കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും കാർ​ഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഇന്ന്...

ദേശീയ വനം കായികമേള : കേരളത്തിന് രണ്ടാം സ്ഥാനം

ഛത്തീസ്ഗഡ് : റായ്‌പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ 300 ഇനങ്ങളിലായി 106 മെഡലുകൾ...
- Advertisment -

Most Popular

- Advertisement -