Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsയുവതി ആത്മഹത്യ...

യുവതി ആത്മഹത്യ ചെയ്ത സംഭവം:  ഭർത്താവ് അറസ്റ്റിൽ

പന്തളം : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീർ ( 41) ആണ്  പിടിയിലായത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇയാൾക്കും മാതാവ്  ഹൗലത്ത് ബീവിക്കുമെതിരെ   ഗാർഹിക പീഡനത്തിനും  ആത്മഹത്യാ പ്രേരണയ്‌ക്കും പന്തളം പോലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ടശേഷം ചെങ്ങന്നൂർ കല്ലിശ്ശേരിയിലെത്തി പാലത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.

യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യത്തിന് നീക്കം നടത്തുകയും,  മാതാവിന്  ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചില്ല, തുടർന്ന് ഒളിവിൽ പോയി.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം തെരച്ചിലിൽ താമരക്കുളം പച്ചക്കാടുള്ള ഒരു വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി

തൃശൂർ : തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി.പനിയെ തുടർന്ന് കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരം 4.30 മുതൽ ഒൻപത് മണി വരെ യാതൊരു മരുന്നും കുട്ടിക്ക്...

Kerala Lottery Results : 27-01-2025 Win Win W-806

1st Prize Rs.7,500,000/- (75 Lakhs) WD 933705 (PUNALUR) Consolation Prize Rs.8,000/- WA 933705 WB 933705 WC 933705 WE 933705 WF 933705 WG 933705 WH 933705 WJ 933705 WK...
- Advertisment -

Most Popular

- Advertisement -