അഹമ്മദാബാദ് : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇതിന്റെ ആദ്യഘട്ടമായി കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതി സമിതിയെ നിയോഗിച്ചു .വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി.45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.