തിരുവല്ല: കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന് വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടി വൈദ്യൂതി തൂണിൽ ഇടിച്ച് തൂൺ രണ്ടായി ഒടിഞ്ഞു വീണു തുടർന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.