ന്യൂഡൽഹി : ഡൽഹി വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു .എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു .2,300 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയാണ് കേജ്‌രിവാളിനെ തോൽപ്പിച്ചത്. ജങ്ങ്പുര മണ്ഡലത്തില്‍ മത്സരിച്ച മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു.അവസാന ലീഡിങ് നില ബിജെപി : 48 ,എഎപി : 22 ,കോൺഗ്രസ് :0.