മലപ്പുറം: എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കൂടെ താമസിക്കുന്ന സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വസുദേവ് തൂങ്ങിയ നിലയിൽ കണ്ടത്.കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
