Friday, July 3, 2026
No menu items!

subscribe-youtube-channel

HomeSpiritualദൗത്യം തിരിച്ചറിഞ്ഞ്...

ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണം: ഗീവർഗീസ് മാർ അപ്രേം

തിരുവല്ല: സഭയുടെ ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പറഞ്ഞു .മലങ്കര കാത്തലിക്  അസോസിയേഷൻ തിരുവല്ല മേഖലയുടെ കർമ്മപരിപാടികളുടെയും  വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു. മെത്രാപ്പോലീത്ത.

മലങ്കര സഭകളുടെ ദൗത്യം തന്നെ മറ്റു സഭകളുമായി ഐക്യപ്പെടുക എന്നതാണ് അല്മായർ ഐക്യത്തിന്റെ പ്രചാരകരും പ്രഘോഷകരമായി മാറേണ്ടതാണ്.  നിർണായകമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ക്രൈസ്തവർ കടന്നുപോകുന്നത്. കേരളത്തിൽ ക്രൈസ്തവ സഭകളുടെ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു പുതിയ തലമുറ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. കുടുംബബന്ധങ്ങൾ ശിഥിലമായിരിക്കുന്നു.

മനുഷ്യൻ്റ സുരക്ഷിതത്തിന് പകരം മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമമാണ് ഇന്ന് നിലവിലുള്ളത്. മാറിമാറി വരുന്ന സർക്കാരുകൾ നസ്രാണികളെ പന്താടുകയാണ്.  എല്ലാ ക്രൈസ്തവ സമൂഹവും ഒന്നിക്കേണ്ട സമയം കഴിഞ്ഞു വന്നു മെത്രാപ്പോലീത്ത ഉദ് ബോധിപ്പിച്ചു.

മേഖലാ പ്രസിഡണ്ട് ബിജു ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ മാത്യു വാഴയിൽ മുഖ്യ പ്രഭാഷണം നടത്തി, ഫാ.മാത്യു പുനക്കുളം അനുഗ്രഹ  പ്രഭാഷണം നടത്തി. ഭാരവാഹികളായ എസ്.ആർ.ബൈജു,  ജോൺ മാമ്മൻ, എ.സി. റെജി’, മിനി ഡേവിഡ്, ബിജു പാലത്തിങ്കൽ, ഷിബു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ വിശിഷ്ട സേവനം ചെയ്യുന്ന ഡോ. ഷിബു സഖറിയ, ഷാജി മാത്യു, ഷിബു ചുങ്കത്തിൽ, പുഷ്പ നൈനാൻ എന്നിവരെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന സർക്കാർ ജീവനക്കാർക്കും  അധ്യാപകർക്കുമെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂ‌ൾ അധ്യാപകർക്കുമെതിരെ നടപടിക്ക് ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്  നടപടി. സർക്കാർ...

ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു

ചെങ്ങന്നൂർ: ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്ന്  മുതൽ  മഹാദേവക്ഷേത്രത്തിന് സമീപം മിത്രപ്പുഴ കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതായി അധികൃതർ...
- Advertisment -

Most Popular

- Advertisement -