Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsമേപ്രാൽ റോഡിൽ നവീകരണ...

മേപ്രാൽ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ

തിരുവല്ല:  ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന അഴിയിടത്തുചിറ – മേപ്രാൽ- കൊമ്പങ്കേരിച്ചിറ  റോഡിൽ അവസാന ഘട്ട പണി പൂർത്തിയാകുന്നു.  2024 ജനുവരിയിൽ ആദ്യ ഘട്ട ടാറിങ്ങ് (ബി എം) പൂർത്തിയായെങ്കിലും തുടർന്ന് ഉള്ള പണികൾ മുടങ്ങിയ നിലയിൽ ആയിരുന്നു. ഇതോടെ റോഡിന്റെ ഇരുവശങ്ങൾ ഉയർന്നു നിന്നതോടെ ഇരുചക്ര വാഹനങ്ങൾ വശങ്ങളിൽ തട്ടി നിരന്തര അപകടം ഉണ്ടായിരുന്നു.

അഴിയിടത്തുചിറ മുതൽ  മേപ്രാൽ വരെയും, മേപ്രാൽ മുതൽ കൊമ്പംകേരിച്ചിറ വരെയുള്ള ഭാഗങ്ങൾ രണ്ട് ഘട്ടത്തിലായി പണികൾ നടന്നത്. 5 കിലോമീറ്റർ റോഡിൽ 8 കലുങ്കുകൾ പൊളിച്ച് പണിതു. റോഡിന്റെ  ഇരുവശങ്ങളിൽ  വെള്ളവരകൾ അടയാളപ്പെടുത്തുന്ന ജോലികൾ, റിഫ്ളക്ടർ സ്റ്റഡ്, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാനുണ്ട്.

2021 മാർച്ചിലാണ് റോഡ് പണികൾ ആരംഭിച്ചത്. പിന്നീട്  തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കവും  മൂലവും മിക്കയിടങ്ങിളേയും മെറ്റിൽ ഇളകി പോയി. മെറ്റിൽ ഇളകി  കുഴി രൂപപ്പെട്ടിടത്ത്  ഉറപ്പിക്കുന്ന ജോലികൾ  തുടങ്ങിയെങ്കിലും നിരന്തര മഴ പണികൾ തടസപ്പെടുത്തി.

2023 ഓഗസ്റ്റ് മാസത്തിൽ ആദ്യ വാരത്തിൽ റോഡിൽ മെറ്റിൽ ഉറപ്പിച്ചെങ്കിലും  വാട്ടർ അതോറിറ്റിയുടെ കുഴി എടുക്കേണ്ടി വന്നതിനാൽ  പണികൾ നീളാൻ മറ്റൊരു കാരണമായി. വകുപ്പുകൾ തമ്മിലുള്ള തർക്കവും നിലനിന്നിരുന്നു. പദ്ധതി നീണ്ട് പോയതോടെ  പ്രദേശവാസികൾ യാത്രദുരിതം നേരിട്ടിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാട്  ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം:  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാട്  ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. അചഞ്ചലമായ വിശ്വാസത്തിലും മൂല്യബോധത്തിലും രണ്ടു പതിറ്റാണ്ടിലധികം യാക്കോബായ സഭയെ ലക്ഷ്യ ബോധത്തോടെ നയിക്കുവാന്‍...

സ്വാഭിമാൻ യാത്ര നടത്തി

പത്തനംതിട്ട : ഓപറേഷൻ സിന്ദൂരിൻ്റെ കീഴിൽ പാകിസ്താൻ ഭീകരതയ്ക്ക് അഭൂതപൂർവമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ സേനയ്ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും, അഭിവാദ്യം അർപ്പിച്ചു കൊണ്ട് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര ഹവീൽദാർ...
- Advertisment -

Most Popular

- Advertisement -