ഇസ്ലാമാബാദ് : പാകിസ്താനില്‍ വിഘടനവാദി സംഘടനയായ ദി ബലൂച്ച് ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ട്രെയിനിൽ ഉള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കി.തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് തട്ടിയെടുത്തത്.6 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.ഒരു തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് വിഘടനവാദികൾ ഭീഷണി മുഴക്കിയിട്ടുണ്ട്.