കൊച്ചി : കരുവന്നൂർ കള്ളപ്പണക്കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ കൊച്ചിയിൽ ഹാജരാകാനാകില്ലെന്ന് കെ രാധാകൃഷ്ണൻ ഇ ഡി യെ അറിയിച്ചിരുന്നു. അതിനാൽ തിങ്കളാഴ്ച ഡൽഹി ഓഫിസിൽ ഹാജാരാകാനാണ് നിർദേശം.
