Friday, March 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്ലാസ്റ്റിക് മാലിന്യം...

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ബെവ്‌കോക്ക് പിഴ ചുമത്തി

ആലപ്പുഴ : മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ ബെവ്‌കോയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി മാര്‍ച്ച് 31 ന് പ്രഖ്യാപിക്കുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് തദ്ദേശവകുപ്പ് ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും ജില്ലാ ഇന്റേണ്‍ വിജിലന്‍സും ചേര്‍ന്ന് പരിശോധന നടത്തിയത്.

17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തിന് ചെങ്ങന്നൂര്‍ ബെവ്‌കോക്ക് പിഴ ചുമത്തിയത്. മലിനജലം ഒഴുക്കിയതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനുമടക്കം നിയമലംഘനങ്ങള്‍ക്ക് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും ജില്ല ഇന്റേണ്‍ വിജിലന്‍സ് സ്‌ക്വാഡും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...

സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് - ആറാമത്തെ സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ...
- Advertisment -

Most Popular

- Advertisement -