Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരിയിൽ പൊലീസ്...

താമരശ്ശേരിയിൽ പൊലീസ് പിടിയിലായ യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരിയിൽ പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. എന്‍ഡോസ്‌കോപ്പി അടക്കമുള്ള പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിരുന്നു.അക്രമാസക്തനായ ഇയാളെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.ഇതിനിടെയാണ് ഇയാൾ എംഡിഎംഎ വിഴുങ്ങിയത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദ് മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ...

പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

തിരുവല്ല : അനധികൃതമായി പച്ചമണ്ണ്  ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ  നൈറ്റ്‌ പട്രോൾ സംഘമാണ്  പിടിച്ചെടുത്തത്. കുന്നന്താനം...
- Advertisment -

Most Popular

- Advertisement -