Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ : ഒരു മാസത്തെ കുടിശിക ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. 

അഞ്ചു ഗഡുക്കളാണ്‌ കുടിശികയായത്‌.അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അതിൽ ഒരു ഗഡുവാണ്‌ ഇപ്പോൾ അനുവദിക്കുന്നത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പാശേരി വിമാനത്താവളം വഴി  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ്  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35...

എന്റെ 52 വർഷത്തെക്കാൾ വലുതാണ് അവരുടെ 9 വർഷം : അച്ചടക്കനടപടി എടുക്കട്ടെ:  നിലപാട് ആവർത്തിച്ച് പത്മകുമാർ

ആറന്മുള : സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പത്മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലെ...
- Advertisment -

Most Popular

- Advertisement -