Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ...

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം: റെജി ജോർജ്

തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം കാരുണ്യം സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും  വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് പറഞ്ഞു.

വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ  അന്തർദേശീയ നേഴ്സസ് ദിനാചരണം – കരുതും കരങ്ങൾക്ക് സ്നേഹാദരം എന്ന പരിപാടി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിൽ രോഗികളെ സുഖപ്പെടുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും അവരുടെ കൂടെ നിൽക്കുന്നതിനും നേഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ യൂത്ത്, വുമൺ ആൻ്റ് ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ സോൺ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ,  സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റീജണൽ മെഡിക്കൽ ഓഫിസർ ഡോ. അതുൽ എച്ച് വിജയൻ, യൂണി വൈ റീജണൽ ചെയർമാൻ ലാബി ജോർജ് ജോൺ, മുനിസിപ്പൽ കൗൺസിലർ ബിന്ദു ജേക്കബ്, ജില്ല നേഴ്സിംഗ് ഓഫിസർ ലാലി തോമസ്, സോണൽ കോഡിനേറ്റർ എബി ജേക്കബ്, സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സീനിയർ നേഴ്സിംഗ് ഓഫിസർ ഉഷാകുമാരി എം.ആർ  എന്നിവർ പ്രസംഗിച്ചു.  

സമർപ്പിതമായ സേവനത്തിന് നേഴ്സുമാരെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ് : ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി : പീരുമേട്ടിൽ കാട്ടിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്.വനത്തിൽ വച്ച് പീരുമേട് തോട്ടാപ്പുര സ്വദേശി സീതയെ(42) കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ...

അകപ്പൊരുൾ മെയ് മാസ പരിപാടി

തിരുവല്ല : തിരുവല്ല വൈ.എം സി.എയിൽ നടന്ന അകപ്പൊരുൾ മെയ്മാസ പരിപാടിയിൽ പ്രൊഫ.വർഗീസ് ജോർജ് "കസാൻദ്സാക്കീസിൻ്റെ ജീവിതവും കൃതികളും "എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ.ടി. ളാത്തറയുടെ " കണ്ണ് വെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന...
- Advertisment -

Most Popular

- Advertisement -