Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsനെടുംപറമ്പിൽ ക്രെഡിറ്റ്...

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്

തിരുവല്ല: കഴിഞ്ഞ രണ്ടര വർഷക്കാലമായി ഇരുപത്തിയേഴായിരത്തിൽപരം വരുന്ന നിക്ഷേപകരെയും 600 ഓളം ജീവനക്കാരെയും കബളിപ്പിച്ചു കൊണ്ടിരിക്കുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29-ന് രാവിലെ 11 മണിക്ക് തിരുവല്ലയിൽ  ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണയും മാർച്ചും നടത്തും. കേരളത്തിലെ 150 ബ്രാഞ്ചുകളിൽ നിന്നായി നൂറുകണക്കിന് നിക്ഷേപകരും ജീവനക്കാരും മാർച്ചിലും ധർണ്ണയിലും പങ്കെടുക്കും.

നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെ നൽകുക അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിപ്പിക്കുക ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നടത്തുന്ന ഈ സമരപരിപാടിയിൽ നിക്ഷേപകരും ജീവനക്കാരും ഒരു മനസ്സോടെ പങ്കെടുക്കണമെന്ന് സംഘടനയുടെ പ്രസിഡണ്ട് ടിൻസ് എബ്രഹാം, സെക്രട്ടറി ഡയാന, ട്രഷറർ മാത്തുക്കുട്ടി എന്നിവർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍...

ഉൾനാടൻ യന്ത്രവൽകൃത യാനങ്ങൾ സർവേ രജിസ്ട്രേഷനായി 31-വരെ അപേക്ഷിക്കാം

ആലപ്പുഴ: കേരളത്തിലെ എല്ലാ ഉൾനാടൻ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷന് വാർഷിക സർവ്വേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സർവേ രജിസ്ട്രേഷൻ നടപടികൾക്ക് വിധേയമാക്കാത്ത എല്ലാ യാനങ്ങളും...
- Advertisment -

Most Popular

- Advertisement -