Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരിയിൽ 44.4...

നെടുമ്പാശ്ശേരിയിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി.വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീതയുടെ പക്കൽ നിന്നാണ് 2 ലക്ഷം സൗദി റിയാൽ പിടികൂടിയത്. 500 സൗദി റിയാലിന്റെ 400 കറൻസിയാണ് പിടിച്ചെടുത്തത്. ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു റിയലുകൾ സൂക്ഷിച്ചത്. വിദേശത്തു നിന്നു കടത്തുന്ന ലഹരി വസ്തുക്കളുടെ വില ആയിട്ടാണ് വിദേശ കറൻസി കടത്തുന്നതെന്നാണ് സൂചന. കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ വെളിച്ചെണ്ണ : ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി

തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി അപമാനിച്ച കേസിലെ പ്രതി പിടിയിൽ

തിരുവല്ല : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും  തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണർ...
- Advertisment -

Most Popular

- Advertisement -