Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമര്‍സി ബാന്‍ഡ്- ...

മര്‍സി ബാന്‍ഡ്-  പത്തനംതിട്ടയെ സംഗീത സാന്ദ്രമാക്കി

പത്തനംതിട്ട: കാണികളെ ആവേശത്തിലാക്കി പത്തനംതിട്ടയുടെ മണ്ണില്‍ ആദ്യമായി മര്‍സി ബാന്‍ഡിന്റെ സംഗീതവിരുന്ന്. ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ രണ്ടാം ദിവസം അരങ്ങേറിയ മ്യൂസിക് ഷോ ഹിന്ദി, തമിഴ്, മലയാളം ഫാസ്റ്റ് നമ്പറുകളാല്‍ അരങ്ങു തകര്‍ത്തു.

മലയാളത്തിലെ എവര്‍ഗ്രീന്‍ മെലഡികളും നിറഞ്ഞു നിന്ന മ്യൂസിക് ഷോ കാണികളുടെ മനം കവര്‍ന്നു. ഏവരുടെയും പ്രിയ ഗായകൻ ഹരിഹരൻ പാടി ഹിറ്റാക്കിയ തമിഴ് ചിത്രമായ ബോംബൈയിലെ ഉയിരേ ഉയിരേ….യിൽ തുടങ്ങിയ  മ്യൂസിക് ഷോ പിന്നീട് കയ്യടി നേടി മുന്നേറി. സംഗീത റിയാലിറ്റി ഷോയായ സീ കേരളം സരിഗമപായിലൂടെ പ്രശസ്തനായ ഗായകന്‍ അക്ബര്‍ ഖാൻ ആണ് മെര്‍സി ബാന്‍ഡിനെ നയിച്ചത്.

ഹാരിബ് മുഹമ്മദ്(സഹഗായകന്‍), ഡെറിക്ക് സാമുവല്‍(കീ ബോര്‍ഡ്),എബി മൈക്കിള്‍(ബാസ്), കിച്ചു(ഡ്രംസ്), എബിന്‍ സാഗര്‍( ഗിത്താര്‍)  എന്നിവരാണ് വേദിയില്‍ മാസ്മരിക സംഗീത അനുഭവം സമ്മാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തിരുവനന്തപുരം : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന്...

കൊടൈക്കനാലിൽ നഷ്ടപ്പെട്ട ഫോൺ പെരുന്നയിൽ കണ്ടെത്തി

തിരുവല്ല : കൊടൈക്കനാലിൽ ടൂർ പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ തിരുവല്ല പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിമലിൻ്റെ മൊബൈലാണ് കഴിഞ്ഞ ദിവസം കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഇതിന്...
- Advertisment -

Most Popular

- Advertisement -