Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകക്കൂസ് മാലിന്യ...

കക്കൂസ് മാലിന്യ സംസ്കരണം  ചേർത്തല ശുചിമുറി പ്ലാൻ്റ് വഴി മാത്രം: അനധികൃതമായി  ശേഖരിച്ച് വഴിയിൽ തള്ളിയാൽ കർശന നടപടി- ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ കക്കൂസ് മാലിന്യം ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി. പി.) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിയമം ലംഘിച്ച് അനധികൃതമായി മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ
സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. എഫ്. എസ്. ടി.പിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

ചേർത്തലയിൽ പുതുതായി ഉദ്ഘാടനം ചെയ്ത  ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന് പ്രതിദിനം 2.5 ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഒരു ദിവസം ബുക്ക് ചെയ്തെത്തുന്ന 2-3 ലോഡ് മാലിന്യം  മാത്രമാണ് നിലവിൽ ഇവിടെ സംസ്കരിക്കുന്നത്  68 ടാങ്കറുകളാണ്  ചേർത്തല നഗരസഭയിൽ ശുചിമുറി മാലിന്യ ശേഖരണത്തിനായി  രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ എട്ട് ടാങ്കറുകൾ മാത്രമാണ് ഇതുവരെ പ്ലാന്റിൽ ലോഡ് എത്തിച്ചിട്ടുള്ളത്.

ബാക്കി വാഹനങ്ങൾ എടുക്കുന്ന ലോഡുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നുള്ള വിവരങ്ങൾ ഡി. എൽ. റ്റി. ടി. സംവിധാനം വഴി ആർടിഒയും പൊലീസും കൃത്യമായി നിരീക്ഷിച്ച് വരുംദിവസങ്ങളിൽ അറിയിക്കണമെന്നും അനധികൃതമായി മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

വീടുകളിലെ കക്കൂസ് മാലിന്യം   വഴിയരികിൽ തള്ളാതെ  പ്ലാന്റിൽ  എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങൾക്ക് സെപ്റ്റിക് ടാങ്ക് ക്ലീനിങ് സേവനമായ ചേലൊത്ത ചേർത്തല ആപ്പ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ മാർഗം സ്വീകരിക്കാതെ അനധികൃതമായി   ടാങ്കർ ഉടമകളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് സെപ്റ്റിക് മാലിന്യം കൈമാറുകയും ആ മാലിന്യവുമായി വാഹനങ്ങൾ പിടിക്കപ്പെടുകയും ചെയ്താൽ     മാലിന്യം കൈമാറിയവർക്കെതിരെയും  വാഹനത്തിനെതിരെയും 25000 രൂപ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കും. http://chelothacherthala.in എന്ന ആപ്പ് മുഖേനയും 7356812811 എന്ന ഫോൺ നമ്പർ മുഖേനയും  സേവനത്തിനായി രജിസ്റ്റർ ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് :  വിമാന സർവീസുകൾ നിർത്തിവയ്ക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നതിനാൽ വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി...

വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും.  ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി...
- Advertisment -

Most Popular

- Advertisement -