Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് സ്കൂൾ...

ഇന്ന് സ്കൂൾ തുറക്കുന്നു

പത്തനംതിട്ട : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഇന്ന് തുറക്കുന്നു .ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നത് . പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി ഒരുമണിക്കൂർവീതം നീക്കിവെക്കും. ഹൈസ്കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയം ആക്കിയിട്ടുണ്ട്. പ്രവര്‍ത്തിസമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും. അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. ആറ് ശനിയാഴ്ചകൾ ഹൈസ്കൂളിനും യുപിക്ക് രണ്ട് ശനിയാഴ്ചകളും പ്രവൃത്തിദിനമാകും.

അതേസമയം ,ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലും പുറക്കാട് പഞ്ചായത്തിലും പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വില കൂടാതെ കുറയാതെ നിൽക്കുന്നത്. പവന് ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു...
- Advertisment -

Most Popular

- Advertisement -