Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎ.സി കനാലിൽ പോള...

എ.സി കനാലിൽ പോള നീക്കം ചെയ്യൽ ആരംഭിച്ചു

ആലപ്പുഴ : വേമ്പനാട് കായൽ ശുചീകരണത്തിന്റെ ഭാഗമായി രാമങ്കരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസി കനാലിലെ പോള നീക്കം ചെയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ പോള വാരൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,16,000 രൂപ ചെലവിലാണ് പോള നീക്കംചെയ്യുന്നത്. ആദ്യഘട്ടത്തിൽ കനാലിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരിക്കും. നാലു ദിവസത്തിനുള്ളിൽ പോള മുഴുവനായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കും. വേമ്പനാട് കായൽ പുനരുജ്ജീവന, സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജലാശയങ്ങൾ മുൻപും ശുചീകരിച്ചിട്ടുണ്ട്. വിവിധ വാർഡുകളിലെ തോടുകൾ വൃത്തിയാക്കുന്നതിന് ആറരലക്ഷത്തോളം രൂപയുടെ പദ്ധതിയും ഉടൻ നടപ്പിലാക്കും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സജീവ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്....

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ...
- Advertisment -

Most Popular

- Advertisement -