Saturday, June 6, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ കൃഷിനാശം...

അപ്പർകുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം നൽകണം:  കേരള കോൺഗ്രസ് (എം)

തിരുവല്ല : കാലവർഷക്കെടുതിയിൽ അപ്പർ കുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നാശനഷ്ടം ഉണ്ടായവർക്കും വളർത്തു മൃഗങ്ങൾ അപായത്തിൽ പെട്ടവർക്കും അടിയന്തരമായി ദുരന്ത നിവാരണ നിധിയിൽ നിന്നും ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട് കാലവർഷക്കെടുതിയിൽ അതീവ കഷ്ടത അനുഭവിക്കുന്നു.

അവരെ സംരക്ഷിക്കുവാനുള്ള കടമ സർക്കാരിന് ഉണ്ട് ആ കടമ സംരക്ഷിക്കുവാൻ ആർജ്ജവമുള്ള ഇടതുപക്ഷ സർക്കാർ ഉത്തരവാധിത്വം നിറവേറ്റുമെന്നു  സജി അലക്സ് കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പാർട്ടി നിയോജക മണ്ഡലം  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിലെ  സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുമെന്നും  സിപിഎം ഉൾപ്പെടെയുള്ള  എല്ലാ ഘടകകക്ഷികളുമായി പാർട്ടിക്കുള്ള ബന്ധം വളരെ ദൃഢമാണെന്നും വരുന്ന  തെരഞ്ഞെടുപ്പിൽ വൻ വിജയത്തിന് മുതൽകൂട്ടാകുമെന്നും   സജി അലക്സ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപള്ളി അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനത്തിൽ ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ,സ്റ്റീയറിങ് കമ്മിറ്റി അംഗം മനോജ് മാത്യു,ജില്ലാ നേതാക്കളായ ഷെറി തോമസ്, ജേക്കബ് മാമൻ വട്ടശ്ശേരി,സോമൻ താമരച്ചാലിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബോസ് തെക്കേടം, ജോയ്ആറ്റുമാലിൽ, മനു ജോസഫ്,പ്രസാദ് കൊച്ചുപാറക്കൽ, തോമസ് വർഗീസ്, സജി വിഴലയിൽ ജേക്കബ് കെ ഇറണക്കൽ, ജോജി പി തോമസ്,ധന്യ മാമൻ, ബിനിൽ തേക്കും പറമ്പിൽ, ബർസലി ജോസഫ്,അനിൽ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിലെ കളക്ടറേറ്റിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും...

ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ : എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ 3 ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. ഈ...
- Advertisment -

Most Popular

- Advertisement -