ആലപ്പുഴ: ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണമ്പള്ളി വെളി വീട്ടിൽ വസുമതിയമ്മയ്ക്ക് ആദരവുമായി ജില്ല ഭരണകൂടം. വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുതിർന്ന വോട്ടർമാരെ ആദരിക്കുന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു കൊണ്ടാണ്ട് എൽ.എസ്.ജി.ഡി. പ്രോജക്ട് ഡയറക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഫിലിപ്പ് ജോസഫ് ജില്ല ഭരണകൂടത്തിനു വേണ്ടി നൂറു വയസ്സുള്ള വസുമതിയമ്മയെ വീട്ടിലെത്തി ആദരിച്ചത്. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജി.പി ശ്രീജിത്ത്, ബ്ലോക്ക് ലെവൽ ഓഫീസർ പി.എസ് അർച്ചന, എൽ.എസ്. ജി ഡി ഹെഡ് ക്ലർക്ക് ജോസഫ് എന്നിവരും നോഡൽ ഓഫീസർക്കൊപ്പമുണ്ടായിരുന്നു.