Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiലിഫ്റ്റിനുള്ളില്‍ തല...

ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി : സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍ എ ബിജു (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം

സാധനം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിലാണ് സംഭവം. ഒന്നാം നിലയില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കൈയില്‍നിന്ന് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാന്‍ ബിജു ലിഫ്റ്റിനകത്തേയ്ക്ക് തല ഇട്ടപ്പോള്‍ ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പോലീസും ക്ലബ് റോഡ് അഗ്‌നിരക്ഷാ സേനയും ഉടന്‍ സ്ഥലത്തെത്തി. ലിഫ്റ്റിന്റെ മുകള്‍ഭാഗം ഉയര്‍ത്തി ബിജുവിനെ പുറത്തെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്‍ട്രല്‍ പോലീസ് കേസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന്  പ്രതിയായ നിഖിലേഷിന്റെ അമ്മ

റാന്നി :  പെരുനാട്  മഠത്തുംമൂഴിയിൽ  സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേസിൽ പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ...

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...
- Advertisment -

Most Popular

- Advertisement -