Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി കോൺഗ്രസിനെ...

മുഖ്യമന്ത്രി കോൺഗ്രസിനെ മാത്രം ആക്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ മാത്രമാണ് ആക്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ ആന്റോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ .
കേരളത്തിൽ കർഷകർക്ക് നെല്ലിന് ന്യായമായ വില ലഭിക്കുന്നില്ല, മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുന്നു.

3 യുവാക്കളിൽ ഒരാൾ തൊഴിൽരഹിതനാണ്. എല്ലാ ജോലികളും പാർട്ടി പ്രവർത്തകർക്കാണ്. 21 ലക്ഷം പേർ തൊഴിൽ തേടി സ്വന്തം നാട് വിട്ടുപോകാൻ നിർബന്ധിതരായി. സ്ഥിതിഗതികൾ വളരെ ദുഷ്‌കരമായിത്തീർന്നിരിക്കുന്നു, കേരളത്തിൽ നിന്നുള്ള നിരവധി ചെറുപ്പക്കാർ യുദ്ധബാധിത പ്രദേശങ്ങളിൽ പോയി ജോലി ചെയ്യേണ്ടതായി വരുന്നു.

എൻ്റെ സഹോദരനെയും കോൺഗ്രസ് പാർട്ടിയെയും മാത്രമാണ് കേരളത്തിലെ മുഖ്യമന്ത്രി ആക്രമിക്കുന്നത്. അദ്ദേഹം ഒരിക്കൽപോലും ബിജെപിയെ ആക്രമിക്കാറില്ല. നിരവധി അഴിമതികളിൽ മുഖ്യമന്ത്രിയുടെ പേര് ഉയർന്നുവന്നു, എന്നാൽ ബിജെപി സർക്കാർ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും എടുത്തില്ല.

രാജ്യത്തെ ഒന്നിപ്പിക്കാനും സമാധാനത്തിലേക്കും ഐക്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴി കാണിച്ചുതരാനും ഒരാൾ കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു. സത്യത്തിന് വേണ്ടി പോരാടി, അനീതിക്കെതിരെ ശബ്ദമുയർത്തി, അദ്ദേഹത്തെയാണ് കേരള മുഖ്യമന്ത്രി ആക്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ആന്റോ ആൻ്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,
പി ജെ കുര്യൻ, പഴകളം മധു, എ .ഷംസുദീൻ, എ .സുരേഷ് കുമാർ ,അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി,പന്തളം സുധാകരൻ, രാഹുൽ മാങ്കുട്ടത്തിൽ, ജോസഫ് എം പുതുശേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന്...

വോട്ടര്‍പട്ടിക പുതുക്കല്‍ : താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട : ഇലക്ഷന്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ നവംബര്‍ 17, 24 തീയതികളില്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ...
- Advertisment -

Most Popular

- Advertisement -