Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് അതിശക്തമായ...

ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത :  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തുടർന്നുള്ള ജില്ലകളിലും യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/hour) മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ...

വിദ്യാഭ്യാസസ്ഥാപന മേധാവികളും, ജീവനക്കാരും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണം –  ജോയിന്റ് ആർ.ടി.ഓ

തിരുവല്ല: സുരക്ഷിതവും അപകടരഹിതവുമായ ഒരു അദ്ധ്യയന വർഷം ഉറപ്പുവരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസസ്ഥാപന മേധാവികളും, ജീവനക്കാരും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതാണെന്ന് തിരുവല്ല  ജോയിന്റ് ആർ.ടി.ഓ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി...
- Advertisment -

Most Popular

- Advertisement -