Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsഹിരോഷിമദിനം :...

ഹിരോഷിമദിനം : അധ്യാപക വിദ്യാർത്ഥികളുടെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

തിരുവല്ല: ഹിരോഷിമദിനം 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പായിപ്പാട് ബി.എഡ് കോളേജിൽ IQACയുടെയും NSS യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന സന്ദേശസദസും റാലിയും സംഘടിപ്പിച്ചു.

കോളേജിൽ നിന്നും പായിപ്പാട് ജംഗ്ഷനിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാന സന്ദേശം മുഴക്കി. പായിപ്പാട് പഞ്ചായത്ത്‌ അംഗം ആനി രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ രാജീവ്‌ പുലിയൂർ അധ്യക്ഷത വഹിച്ചു.

എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ  ഗീത നാരായണൻ,വിദ്യാർത്ഥികളുടെ
പ്രതിനിധികളായ അതുല്യ, ശ്രീലക്ഷ്മി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. തുടർന്ന്  ലോകശാന്തിയുടെ ആവശ്യകതയെ മുൻനിർത്തി  വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരവും തെരുവുനാടകവും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാവലി: കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ...

ശബരിമല സ്വർണക്കൊള്ള : എഫ്ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്.തനിക്ക് കുറ്റകൃത്യത്തിൽ...
- Advertisment -

Most Popular

- Advertisement -