ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ് കോളേജിൽ ഓണാഘോഷപരിപാടികൾ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസർ ഡോ.പ്രിജിമോൾ, എൻ.എസ്.എസ് യൂണിറ്റ് 231 പ്രോഗ്രാം ഓഫീസർ ഗീത നാരായണൻ, ആർട്സ് ക്ലബ് സെക്രട്ടറി അഭിരാമി പ്രദീപ് കുമാർ, 2024 യൂണിയൻ ചെയർപേഴ്സൺ മനീഷ കെ എന്നിവർ പ്രസംഗിച്ചു.
ഓണപ്പാട്ടുകളും വിവിധ കലാകായിക മത്സരങ്ങളും വൈവിധ്യമർന്ന കലാപരിപാടികളും അരങ്ങേറി.






