കൊച്ചി : കേരള സര്‍വകലാശാലയിലെ സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി .രജിസ്ട്രാറുടെ സസ്പെൻഷനിൽ വീണ്ടും സിൻഡിക്കേറ്റ് യോഗം വിളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും.
ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കാണിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാർ അനിൽകുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്തത് .ഇതിനെതിരെ കെ.എസ്. അനില്‍കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.






