ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോഗസ്ഥർക്കു നേരെ വൻ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഐഎ കണ്ടെത്തി.
2023 മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി ഇന്ത്യയിൽ വ്യാപക തിരച്ചിൽ നടക്കുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്നും എൻഐഎ വ്യക്തമാക്കുന്നു.