തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.കടുത്ത ചൂട് കാരണം പലരും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെയെത്തിയതിനാൽ ഏഴുമണിമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.പോളിങ് ഇതുവരെ സമാധാനപരമാണ്.