Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsരഗസ ചുഴലിക്കാറ്റ്...

രഗസ ചുഴലിക്കാറ്റ് : തായ്‌വാനിൽ 17 മരണം

ബീജിംഗ് : ദക്ഷിണ ചൈനയിലുണ്ടായ രഗസ ചുഴലിക്കാറ്റിൽ 20 ലക്ഷത്തോളം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ 17 പേർ മരിച്ചു. 90 ലധികം പേർക്ക് പരിക്കേറ്റു.മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.

ചൊവാഴ്ച്ച പ്രദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഹെയ്ലിങ് ദ്വീപിൽ രഗസ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത് .ഫിലിപ്പീന്‍സിന്റെ വടക്കന്‍ ദ്വീപുകളില്‍ വീശിയടിച്ച രഗസ കൊടുങ്കാറ്റില്‍ 10 പേർ മരിക്കുകയും നിരവധി പട്ടണങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്‌തു .ഈ വര്‍ഷം ലോകത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിലൊന്നാണ് രഗസ എന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ചങ്ങനാശ്ശേരി : കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം കോവേലിയിൽ ഇന്ന്  രാവിലെ...

വടവാതൂർ ബണ്ട് റോഡിൽ കാർ പാടത്തേയ്ക്ക് മറിഞ്ഞു: യുവതി അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു യുവതി അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയത്ത് വടവാതൂർ ബണ്ട് റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. മോസ്‌കോ ബണ്ട് റോഡിൽ  വടവാതൂർ സ്വദേശിനി റിനി...
- Advertisment -

Most Popular

- Advertisement -