Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ഗാന്ധിനഗറിൽ...

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്നു: നാലുപേർ പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത്സ്വദേശികളായ നാലു പേരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പനച്ചിക്കാട് പൂവൻതുരുത്ത് കടുവാക്കുളം പുത്തൻപറമ്പ് വികാസ് (25), പനച്ചിക്കാട് ഇല്ലിപ്പറമ്പിൽ രാഹുൽ (38), പൂവൻതുരുത്ത് പനച്ചിക്കാട് സൗപർണികയിൽ രൂപക് വിജയൻ (39), പള്ളം പനയിൽ ജിഷ്ണു (30) എന്നിവരാണ് അറസ്റ്റിലായത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിച്ച് യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും 20000 രൂപ വിലമതിക്കുന്ന ഫോണും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.

എസ്. ഐ ജയപ്രകാശ് എന്‍, ബിജുമോന്‍ ആര്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് റ്റി ആര്‍, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്‌ പി റ്റി, ശ്രീനിഷ് തങ്കപ്പന്‍, വേണുഗോപാല്‍ എ എന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ...
- Advertisment -

Most Popular

- Advertisement -