Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsയുവതലമുറയെ രക്ഷിക്കുവാന്‍...

യുവതലമുറയെ രക്ഷിക്കുവാന്‍ മദ്യലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണം: മാര്‍ ഐറേനിയോസ്

പരുമല: മദ്യ-ലഹരി ഉപയോഗം നടക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍നിന്നും തലമുറയെ രക്ഷിച്ചെടുക്കുവാന്‍ മദ്യ-ലഹരി തിരുത്തല്‍ സമിതികള്‍ക്ക് സാധിക്കണമെന്ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിമത്വത്തില്‍നിന്ന് കുറേ പേരെയെങ്കിലും കൈപിടിച്ച് കയറ്റുവാന്‍ സാധിക്കുമെങ്കില്‍ പരി.പരുമല തിരുമേനിക്ക് നല്‍കുന്ന നല്ല സമ്മാനമായിരിക്കും അതെന്നും തിരുമേനി പറഞ്ഞു. സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി.

വേഗവരയിലെ ലോക റെക്കാര്‍ഡ്  കാര്‍ട്ടൂണിസ്റ്റ് ഡോ.ജിതേഷ് ജി. മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വെരി.റവ.മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ഡോ.കുറിയാക്കോസ് തണ്ണിക്കോട്ട്, ഫാ.വര്‍ഗീസ് ജോര്‍ജ്ജ് ചേപ്പാട്, ഫാ.നിതിന്‍ മണ്ണാച്ചേരി, അലക്‌സ് മണപ്പുറത്ത്, മാത്യു ജി. മനോജ് ഒ. അച്ചന്‍കുഞ്ഞ്, ബെന്നി കുര്യന്‍. സി.ജെ.കുര്യന്‍, മാമ്മച്ചന്‍ മുതലാളി എന്നിവര്‍ പ്രസംഗിച്ചു.
ജിതേഷിന്റെ  തത്സമയ കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ്...

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി: ഓഗസ്റ്റ് 20 മുതൽ വർധനയ്ക്ക് പ്രാബല്യമുണ്ട്

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേൽ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയിൽനിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയിൽനിന്ന് പതിനായിരവുമായാണ് ഉയർത്തിയത്. ഓട്ടോറിക്ഷയുടേത് 800-ൽനിന്ന് 5000...
- Advertisment -

Most Popular

- Advertisement -