Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയില്‍ വന്‍...

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിനശിക്കുകയും ചെയ്തു.  ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്. പൊലീസും ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബ്രാഹ്മണ സഭ സംസ്ഥാന കലോത്സവം ‘കലാഞ്ജലി 2026’ ആലപ്പുഴയിൽ

ആലപ്പുഴ: തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പൈതൃകവും വേദ സംസ്കാരവും കലകളും സംരക്ഷിക്കുന്നതിനായി കേരള ബ്രാഹ്മണ സഭ സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന കലോത്സവം 'കലാഞ്ജലി 2026' സെപ്റ്റംബർ 19, 20, 21 തീയതികളിൽ ആലപ്പുഴയിൽ ...

മൂന്ന് സഹോദരങ്ങൾ ജീവിതത്തിനായി പോരാടുന്നു: ബ്ലഡ് സ്റ്റെം സെൽ ദാതാക്കളുടെ സഹായം തേടുന്നു.

തിരുവല്ല: ബീറ്റ തലസീമിയ എന്ന തീവ്രമായ രക്തരോഗത്താൽ വലയുന്ന മൂന്ന് സഹോദരങ്ങൾക്ക് മൂലകോശ ചികിത്സയ്ക്ക് സഹായം തേടുന്നു.  തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളായ ഫൈസി (11), ഫൈഹ (10),...
- Advertisment -

Most Popular

- Advertisement -