Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂയോർക്കിലെ പലസ്തീൻ...

ന്യൂയോർക്കിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം : മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂയോർക് : ന്യൂയോർക്കിലെ സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയ 300-ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാൾ പൊലീസ് ഒഴിപ്പിച്ചു.കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളേജ് കാമ്പസുകളിലും പാലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ എത്ര പേരാണ് വിദ്യാർഥികൾ എന്നത് വ്യക്തമല്ല.

പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ് .രണ്ടാഴ്ചയോളമായി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെന്റ് കെട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. നഗരത്തില്‍ വിദ്വേഷ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 107 (കരുവാറ്റ വടക്കെ ഗേറ്റ്) ഫെബ്രുവരി 23ന് വൈകിട്ട് ആറ്  മണി മുതല്‍ 24ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. റോഡ്...

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറിയും പുകയും : ട്രെയിൻ നിർത്തി പരിശോധന നടത്തി

ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു .തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലപ്പുഴയില്‍നിന്ന് തിരിച്ച ട്രെയിന്‍ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം .ഇതോടെ ട്രെയിൻ...
- Advertisment -

Most Popular

- Advertisement -