പത്തനംതിട്ട: വയോധികയ്ക്ക് നേരേ പീഡനശ്രമം നടത്തിയ കേസിൽ 64 കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി പത്രോസ്ജോൺ (ജോസ്) ആണ് അറസ്റ്റിലായത്. 95 വയസുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം അതിക്രമിച്ചു കയറി വായിൽ തുണി തിരുകി ബലപ്രയോഗത്തിലുടെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ തുണി വലിച്ചൂരിയ ശേഷം വയോധിക ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പെരുനാട് പോലീസ് വയോധികയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.






