തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോകുന്നതിനിടെ ആയിരുന്നു ബസ് കേടായത്. ബസ് റോഡിൽ കേടായതോടെ വലിയ വാഹനങ്ങൾ കടത്തിവിടാൻ പോലീസ് ഏറെ പണിപ്പെട്ടു.
തുടർന്ന് റോഡിൻ്റെ മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പോലിസ് പൊളിച്ച് മാറ്റിയാണ് മറ്റു വലിയ വാഹനം കടത്തി വിട്ടത്. പിന്നീട് കെ എസ് ആർ ടി സി വർഷോപ്പ് വാൻ എത്തി ബസ് തിരുവല്ല ഡിപ്പോയിലേക്ക് മാറ്റി.






