Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനീലക്കുറിഞ്ഞി ജൈവവൈവിധ്യ...

നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്വിസ് മത്സരം 7-ന്

ആലപ്പുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലാതല വിജയികളെ പങ്കെടുപ്പിച്ച് മേയ് 20 മുതല്‍ മൂന്നു ദിവസം മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കും. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്താം.

പരിസ്ഥിതി, ജൈവവൈവിധ്യം വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമാണ്. ജില്ലയിലെ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ക്ക് 8606586012

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ.എം.സി.എ തിരുവല്ലാ സബ് – റീജൺ റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം നവംബർ 21 ന്

തിരുവല്ല : വൈ.എം.സി.എ സബ് - റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  നവംബർ 21ന്  4.30 ന്  സ്തോത്ര ശുശ്രൂഷയോടെ  ആരംഭിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ...

മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് കള്ളമാണെന്നും മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ...
- Advertisment -

Most Popular

- Advertisement -