എറണാകുളം : മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുക്കൾ .പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ ആരോപിച്ചു .മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്.ചിത്രപ്രിയ രാത്രി സുഹൃത്ത് അലനൊപ്പം ബൈക്കിൽ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊലപാതകത്തില്‍ അലനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചിത്രപ്രിയ കൊലക്കേസ് : സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കൾ





