പത്തനംതിട്ട : റാന്നി തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം.മൂന്ന് തീർഥാടകർക്ക് ഗുരുതര പരുക്കേറ്റു .ഇന്ന് രാവിലെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. തുലാപ്പള്ളി ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് തീർഥാടകരുടെ രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






