Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശബരിമല ദർശനത്തിനായി...

ശബരിമല ദർശനത്തിനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും

ആലപ്പുഴ: എരുമേലിയിൽ പേട്ടതുള്ളി ശബരിമല ദർശനം നടത്താനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽനിന്ന് യാത്ര തുടങ്ങും. പേട്ടതുള്ളലിനുള്ള സ്വർണത്തിടമ്പ് അലങ്കരിച്ച രഥത്തിൽ കൊണ്ടുപോകും. 40 മാളികപ്പുറങ്ങളുൾപ്പെടെ 250 പേർ സംഘത്തിലുണ്ട്.

മല്ലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനുശേഷം ആദ്യദിനം തകഴി ധർമശാസ്താ ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിനം ആനപ്രമ്പാൽ ക്ഷേത്രത്തിൽ നിന്നു തുടങ്ങി കവിയൂർ ക്ഷേത്രത്തിലെത്തും. മൂന്നാം ദിനമായ എട്ടിനു മല്ലപ്പള്ളി ക്ഷേത്രത്തിൽ നിന്നു തുടങ്ങി മണിമലക്കാവ് ക്ഷേത്രത്തിലെത്തും. ഒൻപതിന് അവിടെ ആഴിപൂജയ്ക്കു ശേഷം 10-ന് എരുമേലിയിലേക്കു തിരിക്കും.

11-നാണ് എരുമേലി പേട്ടതുള്ളൽ. ഉച്ചയ്ക്ക് 12-ഓടെ തുടങ്ങും. 13-നു പമ്പാസദ്യയും പമ്പവിളക്കും നടത്തി മലകയറും. 14-നു മകരവിളക്കു ദിവസം നെയ്യഭിഷേകവും രാത്രി കർപ്പൂരാഴി പൂജയും നടത്തും. 15-നു വൈകീട്ട് മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്കു ശീവേലിയെഴുന്നള്ളത്തും പടിയിൽ കർപ്പൂരാരാധനയും നടത്തും. ശേഷം, തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിച്ച് സംഘം മലയിറങ്ങും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് അർധരാത്രി മുതൽ

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ,...

കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു : ബസിന്റെ ടയറുകൾ ഇളകിമാറി

കൊട്ടാരക്കര : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ അടക്കം വേർപെട്ട് പോയി. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു അപകടം...
- Advertisment -

Most Popular

- Advertisement -