Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ സമ്മേളനം...

നിയമസഭ സമ്മേളനം ജനുവരി 20ന് : ബജറ്റ് അവതരണം ജനുവരി 29ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും.

ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും.

2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരണം ജനുവരി 29ന് ആണ്. ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും.ഫെബ്രുവരി 6 മുതൽ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.

സമ്മേളന കാലയളവിൽ ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായി വിനിയോഗിക്കും. നടപടികൾ പൂർത്തീകരിച്ചു മാർച്ച് 26 ന് സഭപിരിയുമെന്ന് സ്പീക്കർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി...
- Advertisment -

Most Popular

- Advertisement -