കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രതി ഏഴ് വിഡിയോകൾ ചിത്രീകരിച്ചു. ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് .
ബസിലെ സിസിടിവിയിൽ ലൈംഗികാധിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.ഷിംജിതയുടെ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.






