തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തു മുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും.
രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്‌ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.
ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്‌ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.






